Skip to main content

ഗതാഗത നിരോധനം

 

മുക്കം കുമാരനല്ലൂർ കൂടരഞ്ഞി റോഡിൽ ആനയാംകുന്ന് അങ്ങാടിയിൽ കലുങ്ക് പ്രവർത്തി നടക്കുന്നതിനാൽ നാളെ മുതൽ (നവംബർ 4) പ്രവർത്തി തീരുന്നതുവരെ റോഡിൽ വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ) വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മുക്കത്ത് നിന്നും കൂടരഞ്ഞി മരംചാട്ടി, തേക്കുംകുറ്റി എന്നീ ഭാഗങ്ങളിലേക്കും അവിടെനിന്നും തിരികെയും വരുന്ന വാഹനങ്ങൾ വൈ ബ്രിഡ്ജ് (വൈന്റ് പൈപ്പ് പാലം) കുമാരനല്ലൂർ- കാരമൂല വഴി തിരിഞ്ഞു പോകേണ്ടതാണ്.

date