Post Category
സാക്ഷരതാമിഷൻ അതോറിറ്റിയിൽ ഭരണഭാഷാ വാരാഘോഷം
കേരളം സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഭാഷാ വാരാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന സാക്ഷരതാമിഷൻ 'അക്ഷരം' ഹാളിൽ സംഘടിപ്പിച്ച പരിപാടി സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. അഹമ്മദുൾ കബീർ എ പി ഉദ്ഘാടനം ചെയ്തു.
ജീവനക്കാരുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ 'എ.ഐ കാലത്തെ കേരളം: സാധ്യതകളും പ്രയോഗങ്ങളും' എന്ന വിഷയത്തിൽ അസിസ്റ്റന്റ് ഡയറക്ടർ കെ. മുഹമ്മദ് ഫവാസ് പ്രഭാഷണം നടത്തി. ഭരണഭാഷയുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കുന്നതിനൊപ്പം പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് ജീവനക്കാർക്ക് അവബോധം നൽകുകയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സാക്ഷരതാമിഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ദിലീപ് കുമാർ റ്റി ഐ, ജോയിന്റ് ഡയറക്ടർ പ്രൊഫ. ആർ ശശികുമാർ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ. രശ്മി ജി, ഡോ. ലിജോ പി ജോർജ്ജ് എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്. 4637/2026
date
- Log in to post comments