Post Category
ബാലാവകാശ സംരക്ഷണ കമ്മിഷൻ എറണാകുളം ജില്ല അധ്യാപക പരിശീലനം
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ അഭിമുഖ്യത്തിൽ എറണാകുളം ജില്ലാതല അധ്യാപക പരിശീലനം നടത്തി. വൈഎംസിഎ ഇൻ്റർനാഷണൽ ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടി കമ്മിഷൻ അംഗം കെ കെ ഷാജു ഉദ്ഘാടനം ചെയ്തു. കമ്മീഷൻ അംഗം ബി മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ഡി എൽ എസ് എ മെമ്പർ സെക്രട്ടറി ആർ ആർ രജിത മുഖ്യപ്രഭാഷണം നടത്തി. കമ്മിഷൻ അംഗം ഡോ. എഫ് വിൽസൺ വിഷയാവതരണം നടത്തി. ഡോ എഫ് വിൽസൺ, കെ കെ ഷാജു, ഡോ. വിനോദ് എന്നിവർ ക്ലാസ് എടുത്തു.
date
- Log in to post comments