Skip to main content

മലയാള ഭാഷാ വാരാചരണം സംഘടിപ്പിച്ചു

കാക്കനാട് റീജിയണൽ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെ മലയാള ഭാഷാ വാരാചരണത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളുടെ ഉദ്ഘാടനം  സിനിമ സംഗീത സംവിധായകൻ ബേണി ഇഗ്നേഷ്യസ് നിർവഹിച്ചു. ജീവനക്കാർ മലയാള ഭാഷയുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികൾ പരിപാടിയിൽ അവതരിപ്പിച്ചു.

ലാബിലെ കോൺഫറൻസ് ഹാളിൽ  നടന്ന പരിപാടിയിൽ ചീഫ് ഗവൺമെൻ്റ് അനലിസ്റ്റ് കെ.കെ ബിനു അധ്യക്ഷത വഹിച്ചു. അനലിസ്റ്റ് (ഗ്രേഡ്-2) നിമിഷ സൈമൺ,  ഗവൺമെന്റ് അനലിസ്റ്റ് മലയാളഭാഷാ കൺവീനറുമായ ബിനു പുന്നച്ചാലിൽ, സീനിയർ സൂപ്രണ്ട് ബി. ജഗദീഷ്,  എൽ.ഡി ടെക്നീഷ്യൻ അമിത്ത്‌കുമാർ, ജിത്തു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

date