Post Category
അഡ്വാൻസ്ഡ് ജേർണലിസം മീഡിയ സ്ട്രാറ്റജീസ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന അഡ്വാൻസ്ഡ് ജേർണലിസം മീഡിയ സ്ട്രാറ്റജീസ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ എന്നീ കോഴ്സുകളിലേക്ക് നവംബർ 10 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെൽട്രോൺ സെന്ററുകളിലാണ് ബാച്ചുകൾ ആരംഭിക്കുന്നത്. ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ അധിഷ്ഠിതമായ ജേർണലിസം, വാർത്താ അവതരണം, സോഷ്യൽ മീഡിയ കണ്ടന്റ് നിർമ്മാണം ആങ്കറിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിങ് തുടങ്ങിയവയിൽ പരിശീലനം ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 9544958182.
date
- Log in to post comments