ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ 30 ന് ജില്ലയില്‍
സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ നവംബര്‍ 30 ന് ജില്ലയിലെത്തും. ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട ആശയങ്ങളും നിര്‍ദേശങ്ങളും പ്രശ്‌ന പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്നതിനായാണ് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനും സംഘവുമെത്തുന്നത്. ഉപാധ്യക്ഷന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രാഥമിക ആലോചനാ യോഗം ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയുടെ മുന്‍ഗണനകള്‍ ആസൂത്രണ സമിതിക്കു മുന്നില്‍ അവതരിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കൃഷി, ടൂറിസം, ഊര്‍ജം, വ്യവസായം, തോട്ടം മേഖല എന്നീ അഞ്ച് മേഖലകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. ജില്ലയുടെ സമഗ്ര വികസനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ വിവിധ വകുപ്പുകള്‍ തയാറാക്കും.
പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണത്തില്‍ പൊതുജന പങ്കാളിത്തവും സമഗ്രമായ വികസന കാഴ്ചപ്പാടും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാതല വികസന യോഗം സംഘടിപ്പിക്കുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി, ജില്ലയിലെ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. പി. പ്രവീണ്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments