Skip to main content

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ കേരളോത്സവം; സംഘാടക സമിതി യോഗം ചേര്‍ന്നു

 

 

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ. ഷഹര്‍ബാന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷംസീറ അഷറഫ് മുഖ്യാതിഥിയായി. നവംബര്‍ 22 ന് നടക്കുന്ന പരിപാടിയില്‍ കടപ്പുറം, ഒരുമനയൂര്‍, വടക്കേക്കാട്, പുന്നയൂര്‍, പുന്നയൂര്‍ക്കുളം എന്നി പഞ്ചായത്തുകള്‍ വേദിയാകും.

 

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ബി.എം. മനാഫ്, ജിന്‍സി ബാബു, റസ്ലാ റഹീം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എം. സാഹിത്, കെ.ജെ. ചാക്കോ, എം.ജെ. മേരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ ക്ലബ്ബുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എ. വര്‍ഗ്ഗീസ് നന്ദി പറഞ്ഞു.

date