Post Category
ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിക്കുന്നു
സമഗ്ര ശിക്ഷാ കേരളയുടെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാ പ്രോജക്ട് ഓഫീസുകളില്‍ ക്ലാര്‍ക്ക് തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ മാത്രമാണ് അപേക്ഷ അയയ്‌ക്കേണ്ടത്. വിദ്യാഭ്യാസവകുപ്പില്‍ നിന്നുള്ള അപേക്ഷകര്‍ക്കായിരിക്കും മുന്‍ഗണന. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും സമഗ്ര ശിക്ഷാ കേരളയുടെ വെബ്‌സൈറ്റില്‍ (www.ssakerala.in) ലഭ്യമാണ്. നവംബര്‍ 10 നകം അപേക്ഷകള്‍ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഓഫീസില്‍ ലഭിക്കണം.
date
- Log in to post comments