വാഹനം വാടകയ്ക്ക് നല്‍കുന്നതിന് റീ-ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള കൊടകര ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ ഉപയോഗത്തിനായി ഒരു വര്‍ഷത്തേക്ക് വാഹനം (കാര്‍/ ജീപ്പ്) വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച റീ-ടെണ്ടറുകള്‍ ക്ഷണിച്ചു. വാഹനം 12 വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ളതും നല്ല കണ്ടീഷനിലുള്ളതുമായ ടാക്‌സി പെര്‍മിറ്റുള്ള വാഹനം ആയിരിക്കണം. പ്രതിമാസ വാടകയായി 1500 കിലോമീറ്ററിന് പരമാവധി 35,000 രൂപയാണ് വാടകയായി അനുവദിക്കുന്നത്. ഇന്ധനം, മെയിന്റനന്‍സ്, ഡ്രൈവറുടെ ശമ്പളം, ടാക്‌സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ചെലവുകള്‍ വാഹന ഉടമ വഹിക്കണം. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 9 ന് ഉച്ചയ്ക്ക് 12 മണി വരെയാണ്. താല്‍പര്യമുള്ളവര്‍ 'ശിശുവികസന പദ്ധതി ഓഫീസര്‍, കൊടകര, കൊടകര ബ്ലോക്ക് പഞ്ചായത്തിന് സമീപം, പുതുക്കാട് പി.ഒ, 680301' എന്ന വിലാസത്തില്‍ ടെണ്ടര്‍ സമര്‍പ്പിക്കണം.
- Log in to post comments