വാടാനപ്പള്ളി ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു
പഞ്ചായത്ത്തലത്തില്‍ അങ്കണവാടികളിലേക്ക് പുതിയതായി പ്രവേശനം നേടുന്ന കുട്ടികളെ സ്വീകരിക്കുന്നതിനായി വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.എന്‍. സുധീഷ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത പ്രതാപന്‍ അധ്യക്ഷത വഹിച്ചു. തളികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നൗഷാദ് മുഖ്യാതിഥിയായി. പ്രവേശനോത്സവത്തോടനുബന്ധിച്ച് പുതിയതായി എത്തിയ കുരുന്നുകളെ പ്രത്യേകമായി ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റെജീന രാജു, ജനപ്രതിനിധികളായ വി. മുരളീധരന്‍, ഷൈജ ഉദയകുമാര്‍, എല്‍.എം.എസ്.സി അംഗങ്ങള്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജെസീറ എന്നിവര്‍ സംസാരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.ബി. സുനില്‍കുമാര്‍ യോഗത്തിന് സ്വാഗതവും അങ്കണവാടി വര്‍ക്കര്‍ സുജ നന്ദിയും രേഖപ്പെടുത്തി.
- Log in to post comments