Skip to main content

മണീട് ഗ്രാമപഞ്ചായത്ത് സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ഇന്ന് (നവംബർ 5)

 മണീട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പുതുതായി നിർമ്മാണം പൂർത്തീകരിച്ച സ്മാർട്ട് അങ്കണവാടിയുടെ( നം .107)  ഉദ്ഘാടനം ഇന്ന് (നവംബർ 5) ഉച്ചയ്ക്ക് രണ്ടിന് വനിത,ശിശുക്ഷേമ വികസന  വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

സ്വന്തമായി അങ്കണവാടി കെട്ടിടമില്ലാത്ത ആറാം വാർഡിൽ അങ്കണവാടി നിർമ്മിക്കുന്നതിനായി മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകിയ കാപ്പുംകുഴിയിൽ  കെ. എസ്. പ്രസാദിനെ ചടങ്ങിൽ ആദരിക്കും.

മണീട് ഡോ. ബി.ആർ. അംബേദ്കർ കമ്മ്യൂണിറ്റി ഹാളിൽ നടത്തുന്ന ഉദ്ഘാടന സമ്മേളനത്തിൽ മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ബിജു സ്വാഗതവും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ മുഖ്യപ്രഭാഷണവും നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ ബിനി ഷാജി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി കെ. പൗലോസ്, മണീട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  മോൻസി വർഗീസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date