Skip to main content

ജില്ലാ ഭക്ഷ്യ പരിശോധനാ ലബോറട്ടറി സ്ഥാപകദിനാഘോഷം ഇന്ന് (നവംബര്‍ നാല്)

പത്തനംതിട്ട ജില്ലാ ഭക്ഷ്യ പരിശോധനാ ലബോറട്ടറിയുടെ സ്ഥാപകദിനാഘോഷം ഇന്ന് (നവംബര്‍ നാല്) രാവിലെ 10 ന് ജില്ലാ കലക്ടര്‍ എ നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ സുജിത് പെരേര അധ്യക്ഷനാകും. പരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി സൗജന്യ പ്രാഥമിക ജലഗുണനിലവാര പരിശോധനയും ഏകദിന സെമിനാറും സംഘടിപ്പിക്കും. സെമിനാറില്‍ കാതോലിക്കേറ്റ് കോളജിലെ  കെമിസ്ട്രി, ബോട്ടണി, സുവോളജി എം.എസ്.സി വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

date