Post Category
ശബരിമല തീര്‍ത്ഥാടനം: മന്ത്രി എ പി അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ഇന്ന് (നവംബര്‍ അഞ്ചിന്)
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നവംബര്‍ അഞ്ചിന് രാവിലെ 11.30ന് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ അവലോകന യോഗം ചേരും.
തീര്‍ത്ഥാടകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ശബരി പോര്‍ട്ടലും ചാറ്റ്ബോട്ടും മന്ത്രി ഉദ്ഘാടനം ചെയ്യും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍, സെക്രട്ടറിമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments