Post Category
റേഡിയോഗ്രാഫര്‍ നിയമനം
കോന്നി താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റിലേക്ക് ഒരു റേഡിയോഗ്രാഫറെ ദിവസവേതന അടിസ്ഥാനത്തില്‍ (പ്രതിദിനം 600 രൂപ) നിയമിക്കുന്നു. 179 ദിവസത്തേക്കാണ് നിയമനം. പ്രായപരിധി 18-45. യോഗ്യത: റേഡിയോളജിയില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. മുന്‍പരിചയം, ഇ.സി.ജി പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, തിരിച്ചറിയല്‍ രേഖ, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നവംബര്‍ ഏഴ് ഉച്ചയ്ക്ക് 2.30 ന് ആശുപത്രി കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
date
- Log in to post comments