Skip to main content

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വിവിധ വായ്പാ പദ്ധതികളുമായി കെ.എസ്.ഡി.സി

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ സാമ്പത്തിക ഉന്നമനത്തിനും സ്വയംതൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ വിവിധ വായ്പാ പദ്ധതികള്‍ നടപ്പാക്കുന്നു. കുടുംബശ്രീ സി.ഡി.എസ് മുഖേന പട്ടികജാതി വിഭാഗത്തിന് 6.5 ശതമാനം പലിശ നിരക്കില്‍ പരമാവധി 1,30,000 രൂപയും പട്ടികവര്‍ഗ വിഭാഗത്തിന് ആറ് ശതമാനം പലിശ നിരക്കില്‍ പരമാവധി 1,00,000 രൂപയും സ്വയംതൊഴില്‍ വായ്പയായി അനുവദിക്കുന്നു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം പലിശ നിരക്കില്‍ വ്യക്തിഗത വായ്പയും അനുവദിക്കുന്നു. അര്‍ഹരായവര്‍ക്ക് കോര്‍പ്പറേഷന്റെ വ്യവസ്ഥകള്‍ക്കും ജാമ്യ നിബന്ധനകള്‍ക്കും വിധേയമായി വായ്പകള്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് പത്തനംതിട്ട കെ.എസ്.ഡി.സി സബ് ഓഫീസുമായി ബന്ധപ്പെടുണം. ഫോണ്‍: 9188934112, 9400208526.

date