Skip to main content

ശിശുദിനാഘോഷം; വിദ്യാർഥികൾക്കായി മത്സരങ്ങൾ

ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ നവംബര്‍ എട്ടിന്(ഞായര്‍) രാവിലെ പത്തുമുതൽ ചങ്ങനാശേരി ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.

 എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളില്‍  പ്രസംഗം(മലയാളം), ഉപന്യാസരചന (മലയാളം), ചിത്രരചന എന്നീയിനങ്ങളിലാണ് മത്സരങ്ങള്‍. രജിസ്‌ട്രേഷൻ രാവിലെ ഒൻപതിന് ആരംഭിക്കും.

വിദ്യാര്‍ഥികള്‍ പ്രധാനാധ്യാപകന്‍റെ സാക്ഷ്യപത്രം ഹാജരാക്കണം. ചിത്രരചനാ മത്സരത്തിന് ബ്രഷ്, വാട്ടർ കളർ, ക്രയോൺസ് എന്നിവ  കൊണ്ടുവരണം.  ഫോൺ: 9447355195, 9447366800

date