Skip to main content
കയറ്റുമതി സാധ്യതകളും നടപടിക്രമങ്ങളും; ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

കയറ്റുമതി സാധ്യതകളും നടപടിക്രമങ്ങളും; ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

 

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ താലൂക്ക് തല എക്‌സ്‌പോര്‍ട്ട് വര്‍ക്ക്ഷോപ്പ് തലശ്ശേരിയിലെ പേള്‍വ്യൂ ഹോട്ടലില്‍ സംഘടിപ്പിച്ചു. സബ് കളക്ടര്‍  രവി മീണ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍  ഇ ആര്‍ നിധിന്‍ അധ്യക്ഷത വഹിച്ചു.

തലശ്ശേരി താലൂക്കില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ താല്‍പര്യമുള്ള 65 സംരംഭകര്‍ വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തു. കയറ്റുമതി മേഖലയിലെ സാധ്യതകള്‍, നടപടിക്രമങ്ങള്‍, വിവിധ രജിസ്‌ട്രേഷനുകള്‍, ലൈസന്‍സുകള്‍, അന്താരാഷ്ട്ര വിപണിയിലെ അവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ എക്‌സ്‌പോര്‍ട്ട് കണ്‍സള്‍ട്ടന്റ് മുഹമ്മദ് സിദ്ദീഖ് സെഷനുകള്‍ കൈകാര്യം ചെയ്തു. സംരംഭകര്‍ക്ക് കയറ്റുമതി മേഖലയിലേക്ക് കടന്നുവരുന്നതിനും അന്താരാഷ്ട്ര വിപണിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അവസരങ്ങള്‍ കണ്ടെത്തുന്നതിനും ആവശ്യമായ അറിവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ വര്‍ക്ക്ഷോപ്പ് സഹായകമായി.

 

date