Post Category
പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2027: കരട് പട്ടിക നവംബര്‍ 12-ന് പ്രസിദ്ധീകരിക്കും
പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ (എസ്എസ്ആര്‍) 2027ന്റെ ഭാഗമായി കരട് വോട്ടര്‍പട്ടിക നവംബര്‍ 12 ന് പ്രസിദ്ധീകരിക്കും. 2027 ജനുവരി ഒന്ന് യോഗ്യത തീയതിയാക്കിയാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം എസ്.എസ്.ആര് 2027 നടപ്പിലാക്കുന്നത്.
പ്രധാന സമയക്രമം:
* *സംയോജിത കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരണം:* 2026 നവംബര്‍ 12.
* *ആക്ഷേപങ്ങളും അവകാശവാദങ്ങളും സമര്‍പ്പിക്കാനുള്ള തീയതി:* 2026 നവംബര്‍ 12 മുതല്‍ ഡിസംബര്‍ 11 വരെ.
* *ആക്ഷേപങ്ങളിലും അവകാശവാദങ്ങളിലും തീര്‍പ്പ് കല്‍പ്പിക്കുന്ന തീയതി:* 2026 ഡിസംബര്‍ 28 നകം.
* *അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരണം:* 2027 ജനുവരി നാലിന്.
date
- Log in to post comments