Post Category
അങ്കണവാടി രണ്ടാം ഘട്ട പ്രവേശനോത്സവം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് അങ്കണവാടി രണ്ടാം ഘട്ട പ്രവേശനോത്സവം മുരിയാട് പഞ്ചായത്ത് ആനന്ദപുരം എൺപത്തി രണ്ടാം നമ്പർ സുരഭി അങ്കണവാടിയിൽ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എം ജോൺസൺ ഉപഹാരങ്ങൾ നൽകി നവാഗതരായ കുട്ടികളെ സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം മണി സജയൻ, ചൈൽഡ് ഡെവലപ്പ്മെന്റ് പ്രോജ്‌ക്ട് ഓഫീസർ എ.വി. സിനി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിന്ദുലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അങ്കണവാടി ടീച്ചർ രമ്യ മനോജ് സ്വാഗതവും ഹെൽപ്പർ ബി. മായ നന്ദിയും പറഞ്ഞു.
date
- Log in to post comments