ഡ്രില്ലിംഗ് റിഗ്ഗുകള്‍ക്ക് നിര്‍ബന്ധിത രജിസ്‌ട്രേഷന്‍; നിയമം ലംഘിച്ചാല്‍ പിഴ
ജില്ലയില്‍ ഭൂഗര്‍ഭജല ചൂഷണം നിയന്ത്രിക്കുന്നതിനും അനധികൃത കുഴല്‍ക്കിണര്‍ നിര്‍മ്മാണം തടയുന്നതിനുമായി ഡ്രില്ലിംഗ് റിഗ്ഗുകള്‍ക്ക് നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തി. രജിസ്‌ട്രേഷന്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന റിഗ്ഗുകള്‍ക്കെതിരെ കര്‍ശ്ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭൂജല വകുപ്പ് അധികൃതര്‍ അറിയിച്ചു. ഡിടിഎച്ച്, റോട്ടറി, ഫില്‍ട്ടര്‍ പോയിന്റ് തുടങ്ങിയ എല്ലാ തരത്തിലുള്ള ഡ്രില്ലിംഗ് റിഗ്ഗുകളും സംസ്ഥാന ഭൂജല അതോറിട്ടിയില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഓരോ വര്‍ഷവും പുതുക്കണം. രജിസ്‌ട്രേഷന്‍ നടത്താതെയും പുതുക്കാതെയും റിഗ്ഗുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉടമകള്‍ക്കെതിരെ ആദ്യ നിയമലംഘനത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും. തുടര്‍ന്നുള്ള നിയമ ലംഘനങ്ങള്‍ക്ക് ഏജന്‍സി രജിസ്ട്രേഷന്‍ റദ്ധ് ചെയ്യുകയും റിഗ്ഗുകള്‍ കണ്ടു കെട്ടുകയും ചെയ്യും. പൊതുജനങ്ങള്‍ ഭൂജല വകുപ്പിന്റെ സാധുവായ രജിസ്ട്രേഷനുള്ള റിഗ്ഗുകള്‍ മാത്രമേ കിണര്‍ നിര്‍മ്മാണത്തിനുവേണ്ടി ഉപയോഗിക്കാന്‍ പാടുള്ളു എന്ന് ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു.
- Log in to post comments