Skip to main content

തെരുവുനായ വാക്‌സിനേഷന്‍ പദ്ധതി ആരംഭിച്ചു

 

  കേരള സര്‍ക്കാരിന്റെ 'പേവിഷബാധ വിമുക്ത കേരളം' എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി കൈപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്ന സമഗ്ര പേവിഷ പ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും തെരുവ് നായ്ക്കള്‍ക്കുള്ള പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം നടത്തി. ഒന്നാംഘട്ടത്തില്‍ പഞ്ചായത്തിന്റെ 12 വാര്‍ഡുകളില്‍ (മുണ്ടൂര്‍ സെന്റര്‍, മുണ്ടൂര്‍, പഴമുക്ക്, പെരിങ്ങന്നൂര്‍, പേരാമംഗലം വടക്ക്, സെന്റര്‍, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, മനപ്പടി, മൈലാംകുളം, ശങ്കരംകണ്ടം) പ്രദേശത്തെ തെരുവ് നായ്ക്കളില്‍ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നടത്തി. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ബാക്കിയുള്ള എട്ട് വാര്‍ഡുകളിലും തെരുവ് നായ്ക്കള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് യജ്ഞം നടത്തും. ഈ പദ്ധതി വഴി തെരുവ് നായ്ക്കളില്‍ നിന്നും മനുഷ്യനും മറ്റു വളര്‍ത്തുന്ന മൃഗങ്ങള്‍ക്കും പേ വിഷബാധ എന്ന മാരകരോഗം പ്രതിരോധിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതി വാര്‍ഷിക പദ്ധതിയില്‍ ഒരു ലക്ഷം രൂപ വകയിരുത്തി ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

date