Skip to main content

ഏജന്‍സി പ്രവര്‍ത്തനം; പരാതികള്‍ സമര്‍പ്പിക്കാം

 

തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ നിയമിച്ച തൃശ്ശൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിനു കീഴില്‍ അറ്റാച്ച് ചെയ്ത് പ്രവര്‍ത്തിച്ചിരുന്ന ദേശീയ സമ്പാദ്യ പദ്ധതി ഏജന്റായ കെ. ശാന്തകുമാരി തന്റെ എം.പി.കെ.ബി.വൈ (സി.എ നം.2/84), എസ്.എ.എസ്. (സി.എ നം.1466/എസ്എസ്/85) എന്നീ ഏജന്‍സികളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി അറിയിച്ചുകൊണ്ട് ഏജന്‍സി റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ 2024 നവംബര്‍ എട്ടിന് സമര്‍പ്പിച്ചിട്ടുണ്ട്. കെ. ശാന്തകുമാരിയുടെ ഏജന്‍സി പ്രവര്‍ത്തനം സംബന്ധിച്ച് നിക്ഷേപകര്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ 30 ദിവസങ്ങള്‍ക്കകം അയ്യന്തോളില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി നല്‍കേണ്ടതാണെന്ന് ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2361566.

date