അവകാശങ്ങളും ആക്ഷേപങ്ങളും സമര്‍പ്പിക്കാനുള്ള ഫോമുകള്‍:
* നവംബര്‍ 12-ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍ പട്ടികയുടെ പ്രിന്റ് ചെയ്ത ഒരു പകര്‍പ്പ് എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും സൗജന്യമായി നല്‍കും. പട്ടിക പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകം താഴെ പറയുന്ന ഫോമുകള്‍ വഴി അവകാശങ്ങളും ആക്ഷേപങ്ങളും സമര്‍പ്പിക്കാം:
* *ഫോറം 6:* പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിന്.
* *ഫോറം 6 എ:* പ്രവാസി വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുന്നതിന്.
* *ഫോറം 7:* വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടര്‍മാരെ നീക്കം ചെയ്യുന്നതിന്.
* *ഫോറം 8:* വോട്ടര്‍ പട്ടികയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന്.
ലഭിക്കുന്ന അവകാശങ്ങളിലും ആക്ഷേപങ്ങളിലും ഡിസംബര്‍ 28 നകം തീര്‍പ്പ് കല്‍പ്പിച്ച് 2027 ജനുവരി 4-ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ തീരുമാനത്തില്‍ ആക്ഷേപമുള്ള പക്ഷം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.
- Log in to post comments