Skip to main content

ഷഡ്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവത്തില്‍ സോപാനസംഗീതം അവതരിപ്പിക്കാന്‍ അവസരം

 

കേരള സംഗീത നാടക അക്കാദമി ഷഡ്കാല ഗോവിന്ദമാരാര്‍ സ്മാരക കലാസമിതിയുടെ സഹകരണത്തോടെ നവംബര്‍ 14, 15 തീയതികളില്‍ എറണാകുളം രാമമംഗലത്ത് നടത്തുന്ന ഷഡ്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവത്തില്‍ സംഗീതാര്‍ച്ചനയായി സോപാനസംഗീതം അവതരിപ്പിക്കാന്‍ അവസരം. 15-നും 45-നും ഇടയില്‍ പ്രായമുള്ള, സോപാനസംഗീതത്തില്‍ പ്രാവീണ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും ഫോട്ടോയും സഹിതമുള്ള സ്വയം തയ്യാറാക്കിയ അപേക്ഷ ഷഡ്കാല ഗോവിന്ദമാരാര്‍ സ്മാരക കലാസമിതിയില്‍ നവംബര്‍  ഏഴിന്  വൈകുന്നേരം  അഞ്ചുമണിക്ക് മുന്‍പായി സമര്‍പ്പിക്കണം. നേരിട്ടോ, തപാല്‍/കൊറിയര്‍ മുഖേനയോ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം: സെക്രട്ടറി, ഷഡ്കാല ഗോവിന്ദമാരാര്‍ സ്മാരക കലാസമിതി, രാമമംഗലം, എറണാകുളം ജില്ല, പിന്‍ - 686663.
 

date