Skip to main content

ടൂറിസ്റ്റ് ഗൈഡ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

ടൂറിസ്റ്റ് ഗൈഡ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനതല, പ്രാദേശിക തല ഗൈഡ് ട്രെയിനിങ് ആൻഡ് ലൈസൻസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ മേൽനോട്ടത്തിൽ നടത്തുന്ന പരിപാടിയിൽ സംസ്ഥാനതലത്തിൽ 27 പേർക്കും ലോക്കൽ തലത്തിൽ 141 പേർക്കും ഉൾപ്പെടെ 168 പേർക്ക് പരിശീലനത്തിന് അവസരമുണ്ട്.പരിശീലനം പൂർത്തിയാക്കുന്നവർക്ക് ടൂറിസ്റ്റ് ഗൈഡ് ലൈസൻസ് ലഭിക്കും 

യോഗ്യത: യു. ജി. സി. അംഗീകൃത സർവകലാശാലയിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ പ്ലസ് ടു/ തത്തുല്യ യോഗ്യതയും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ആറുമാസത്തെ റഗുലർ വിദേശ ഭാഷാ കോഴ്സ് സർട്ടിഫിക്കറ്റും. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. 

പ്രായപരിധി: 2026 ജനുവരി ഒന്ന് അടിസ്ഥാനമാക്കി കുറഞ്ഞത് 20 വയസ്സ്.

 പരിശീലനാർഥികൾ www.kittsedu.org, www.keralatourism.org, www.cmd.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷിക്കേണ്ട അവസാന തീയതി  നവംബർ ഒൻപതിന്.
ഫോൺ: 8129816664

date