Skip to main content

ടെൻഡർ ക്ഷണിച്ചു

 

കേരള മാരിടൈം ബോർഡിനു കീഴിൽ കോഴിക്കോട് തുറമുഖ ഓഫീസറുടെ ഉപയോഗത്തിനായി, രജിസ്റ്റർ ചെയ്തിട്ട് 10 വർഷത്തിൽ താഴെ മാത്രം പഴക്കമുള്ള ഒരു ഹാച്ച് ബാക്ക്/ സെഡാൻ മോഡൽ കാർ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു.

വാഹനം മാത്രം (ഡ്രൈവർ, ഇന്ധനം എന്നിവ ഉൾപ്പെടാതെ) ഒരു മാസത്തിന് നൽകുന്നതിന് ആവശ്യമായ വാടകയാണ് ക്വാട്ട് ചെയ്യേണ്ടത്.

ടെൻഡറിനുള്ള അപേക്ഷയിൽ 'കോഴിക്കോട് തുറമുഖ ഓഫീസറുടെ ഉപയോഗത്തിലേക്കായി കാർ വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ദർഘാസ്' എന്ന് എഴുതിയിരിക്കണം.

ടെൻഡറുകൾ നവംബർ 11ന് ഒന്നിനകം സമർപ്പിക്കണം.
വിലാസം: പോർട്ട് ഓഫീസർ, കോഴിക്കോട് ബേപ്പൂർ പോർട്ട്, കോഴിക്കോട് 673015.
ഫോൺ:  04952414863

date