Skip to main content

സെറ്റ് ജൂലൈ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2026 സെപ്റ്റംബർ 20ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www.prd.kerala.gov.in, www.lbscentre.kerala.gov.in വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. ആകെ 18264 പേർ പരീക്ഷ എഴുതിയതിൽ 7019 പേർ വിജയിച്ചു. ആകെ വിജയശതമാനം 38.43. പാസ്സായവർ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്  ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) കോപ്പികൾ 60 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ എ4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം. സർട്ടിഫിക്കറ്റുകൾ 2027 ഫെബ്രുവരി മുതൽ വിതരണം ചെയ്യും. സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാഫോം നവംബർ 16 മുതൽ വെബ്സൈറ്റിൽ ലഭിക്കും. വിവരങ്ങൾക്ക്: 0471 2560311, 312, 313.

പി.എൻ.എക്‌സ്. 4673/2026

date