Skip to main content

വിബി-ജി റാം ജി പദ്ധതി: 125 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികളെ ആദരിച്ചു

 

 

വിബി-ജി റാം ജി പദ്ധതിയിലൂടെ പ്രതിവര്‍ഷ നിയമാനുസൃത വേതനം തൊഴില്‍ ഗ്യാരണ്ടി 100 ദിവസത്തില്‍ നിന്ന് 125 ദിവസമായി ഉയര്‍ത്തിയതിന് പിന്നാലെ, വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ആദ്യമായി 125 തൊഴില്‍ ദിനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ച തൊഴിലാളികളെ ആദരിച്ചു.  

 

ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് എട്ടങ്ങാടിയില്‍ നിന്നുള്ള ശോഭന, രാജന്‍ എന്നീ തൊഴിലാളികളെയാണ് ചടങ്ങില്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ അബ്ദുള്ളക്കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയും തൊഴിലാളികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി അനുമോദിക്കുകയും ചെയ്തു. തൊഴില്‍ ദിനങ്ങള്‍ 125 ആയി ഉയര്‍ത്തിയത് ഗ്രാമീണ മേഖലയിലെ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ വലിയ സഹായമാണ്.

 

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസു വെളുത്തേരി, അസിസ്റ്റന്റ് സെക്രട്ടറി എം. മജീഷ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രമേശ് മാടത്തിങ്കല്‍, ഗ്രാമപഞ്ചായത്ത് അംഗം ബിജു പോള്‍, ജനപ്രതിനിധികള്‍, പദ്ധതി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date