Skip to main content

കതിരൂർ ഡയപ്പർ ഇൻസിനറേറ്റർ  യൂണിറ്റ് ശനിയാഴ്ച നാടിനു സമർപ്പിക്കും

 

 
ഡയപ്പറുകളുടെയും സാനിറ്ററി നാപ്കിനുകളുടെയും ശാസ്ത്രീയ സംസ്‌ക്കരണത്തിനായി കതിരൂർ പഞ്ചായത്ത് കുണ്ടുചിറയിൽ സ്ഥാപിച്ച അത്യാധുനിക ഇൻസിനറേറ്റർ യൂണിറ്റ് ശനിയാഴ്ച നാടിനു സമർപ്പിക്കും. 25.19 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. കണ്ണൂർ ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

പദ്ധതിയുടെ പ്രചാരണാർഥം കതിരൂരിൽ വിളംബരജാഥ സംഘടിപ്പിച്ചു. കതിരൂർ ടൗണിൽനിന്ന് ആരംഭിച്ച ജാഥ അഞ്ചാംമൈൽ വഴി വില്ലേജ് ഓഫീസ് പരിസരത്ത് സമാപിച്ചു. ജനപ്രതിനിധികൾ, ഹരിതകർമസേനാംഗങ്ങൾ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുജനങ്ങൾ, സാംസ്‌കാരിക സ്ഥാപന പ്രതിനിധികൾ തുടങ്ങി 250 പേർ പങ്കെടുത്തു. ജാഥയിൽ ഹരിതകർമസേനാംഗങ്ങൾ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.

date