പഞ്ചവത്സര പദ്ധതി; ആശയ രൂപീകരണ യോഗം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും
പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന ജില്ലാതല ആശയ രൂപീകരണ യോഗം നവംബര്‍ ഏഴിന് (ശനി) കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ നടക്കും. രാവിലെ പത്തിന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
ഭവന നിര്‍മാണ-ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശ്രീ. കെ.എം. ചന്ദ്രശേഖരന്‍ ആമുഖ പ്രഭാഷണം നടത്തും.
എംപിമാരായ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്, ആന്‍റോ ആന്‍റണി, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ. മാണി, എംഎഎല്‍എമാരായ നാട്ടകം സുരേഷ്, മാണി സി. കാപ്പന്‍, അഡ്വ. എം.ജെ. സെബാസ്റ്റ്യന്‍, റോണി കെ. ബേബി, കെ. ബിനിമോന്‍, ചാണ്ടി ഉമ്മന്‍, വിനു ജോബ് കുഴിമണ്ണില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ ജി. വിജയരാഘവന്‍, ഡോ. പി.പി. ബാലന്‍, ശ്രീധര്‍ രാധാകൃഷ്ണന്‍, വരുണ്‍ സന്തോഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത് എന്നിവര്‍ സംസാരിക്കും.
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളുട അധ്യക്ഷന്‍മാരും വിവിധ മേഖലകളിലെ വിദഗ്ധരും ആശയങ്ങള്‍ പങ്കുവയ്ക്കും.
കോട്ടയം ജില്ലയുടെ വികസന ആവശ്യങ്ങള്‍ വിലയിരുത്തുന്നതിനും മുന്‍ഗണനകള്‍ നിര്‍ണയിക്കുന്നതിനും നൂതന ആശയങ്ങള്‍ രൂപീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
- Log in to post comments