Skip to main content
ഗോത്രവൈദ്യന്മാര്‍ക്ക് ദ്വിദിന പരിശീലനം

ഗോത്രവൈദ്യന്മാര്‍ക്ക് ദ്വിദിന പരിശീലനം : 98 അംഗ സംഘം ഹൈദരാബാദിലേക്ക് പുറപ്പെട്ടു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പരമ്പരാഗത ഗോത്രവൈദ്യന്മാര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടിയിലേക്ക് 98 അംഗ അംഗ സംഘം ഹൈദരാബാദിലേക്ക് പുറപ്പെട്ടു. ഹൈദരാബാദിലെ കന്‍ഹി ശാന്തിവനത്തില്‍ നവംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് പരിശീലനം. ഭുവനേശ്വര്‍ ഐ.സി.എം.ആര്‍ - നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് റിസര്‍ച്ചിന്റെ 'ജാന്‍ഹിത്' പദ്ധതിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
മലമ്പുഴ ആശ്രമം സ്‌കൂളില്‍ നിന്നാണ് സംഘം ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. കേരളം ഉള്‍പ്പെടെ രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗോത്രവൈദ്യന്മാരാണ് ഈ ദ്വിദിന പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

date