ഭിന്നശേഷി കലാപ്രതിഭകള്‍ക്ക് അവസരം: ജില്ലാതല ആര്‍ട്ട് ട്രൂപ്പുകള്‍ രൂപീകരിക്കുന്നു
സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്റെ റിഥം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലയില്‍ ജില്ലാതല ആര്‍ട്ട് ട്രൂപ്പ് രൂപീകരിക്കുന്നു. സംഗീതം, നൃത്തം, പെര്‍ഫോമിംഗ് ആര്‍ട്‌സ്, വാദ്യോപകരണ സംഗീതം തുടങ്ങിയ കലാമേഖലകളില്‍ കഴിവുള്ള ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. അപേക്ഷകര്‍ ഭിന്നശേഷി തെളിയിക്കുന്നതിനായി യൂണിറ്റ് ഡിസബിലിറ്റി ഐഡന്റിറ്റി കാര്‍ഡ്(യു.ഡി.ഐ.ഡി കാര്‍ഡ്) അല്ലെങ്കില്‍ മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നല്‍കണം. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ അപേക്ഷയും കലാപ്രകടനത്തിന്റെ വീഡിയോയും ഈമെയില്‍ മുഖാന്തിരം അയയ്ക്കണം. വീഡിയോ ദൈര്‍ഘ്യം അഞ്ച് മിനിറ്റ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ നേരിട്ടുള്ള സ്‌ക്രീനിംഗില്‍ പങ്കെടുക്കാം. ട്രൂപ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിവിധ സര്‍ക്കാര്‍ പരിപാടികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കും. കൂടാതെ ട്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന വരുമാനം ഭിന്നശേഷി പ്രതിഭകള്‍ക്ക് ലഭ്യമാക്കും. അപേക്ഷയും വീഡിയോയും dcpkdsid@gmail.com എന്ന് ഇമെയില്‍ വഴി നവംബര്‍ ഏഴിനകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ബന്ധപ്പെടാം.
ഫോണ്‍: 7593878160
- Log in to post comments