Skip to main content

ഗവ. ചിൽഡ്രൻസ് ഹോമിൽ ട്യൂഷൻ ടീച്ചർ: അഭിമുഖം നവംബർ ഒൻപതിന്

        വനിതാ - ശിശു വികസന വകുപ്പിന് കീഴിലുള്ള പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോമിൽ ഹൈസ്കൂൾ ക്ലാസുകളിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി വിഷയങ്ങൾക്ക് താത്കാലിക ട്യൂഷൻ ടീച്ചറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്രതിമാസം പരമാവധി 10 ക്ലാസുകൾ. വൈകിട്ട് ആറ് മുതൽ എട്ട് വരെയാണ് ക്ലാസ് സമയം. വേതനം പരമാവധി 5,000 രൂപ. താത്പര്യമുള്ളവർ നവംബർ ഒൻപതിന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിവരങ്ങൾക്ക്: 0471 2342075.

പി.എൻ.എക്‌സ്. 4675/2026

date