Skip to main content

അസിസ്റ്റന്റ് പ്രൊഫസർ (സംസ്‌കൃതം): അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കേരള ആയുർവേദ പഠന ഗവേഷണ സൊസൈറ്റിക്ക് കീഴിലെ കോട്ടക്കൽ വൈദ്യരത്‌നം പി.എസ്. വാരിയർ ആയുർവേദ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ (സംസ്‌കൃതം) തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ മൂന്ന്. വിവരങ്ങൾക്ക്: www.cmd.kerala.gov.in. ഫോൺ: 0483-2751874, 2751571.

പി.എൻ.എക്‌സ്. 4679/2026 

date