Skip to main content

പട്ടികവർഗക്കാർക്ക് ഭവന നിർമാണത്തിന് ധനസഹായം: അപേക്ഷ ക്ഷണിച്ചു

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഭവനരഹിതർക്ക് സ്വന്തമായി വീട് നിർമിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതുവരെ ഭവന നിർമാണത്തിന് സർക്കാർ ധനസഹായം ലഭിക്കാത്തവർക്കും, മുൻപ് സർക്കാർ ധനസഹായം ലഭിക്കുകയും അവസാന ഗഡു കൈപ്പറ്റി 15 വർഷം പൂർത്തിയാവുകയും വീട് വാസയോഗ്യമല്ലാതാവുകയും ചെയ്തവർക്ക് അപേക്ഷിക്കാം. വീട് നിർമിക്കുന്നതിന് അപേക്ഷകന്റെയോ കുടുംബാംഗങ്ങളുടെയോ പേരിൽ അനുയോജ്യമായ ഭൂമി ഉണ്ടായിരിക്കണം. കൂട്ടുസ്വത്താണെങ്കിൽ മറ്റ് അവകാശികളുടെ സമ്മതപത്രം ഹാജരാക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപ കവിയരുത്. കുടുംബത്തിൽ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്ഥിരം ജോലി ചെയ്യുന്നവരോ വാർഷിക പെൻഷൻ മൂന്ന് ലക്ഷം രൂപയിൽ കൂടുതലുള്ളവരോ പാടില്ല. എന്നാൽ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്കും പ്ലാന്റേഷൻ തൊഴിലാളികൾക്കും ഈ വ്യവസ്ഥയിൽ ഇളവുണ്ട്.
കുടുംബനാഥയായ വിധവകൾ, ഏഴ് വർഷത്തിലധികമായി ഭർത്താവ് ഉപേക്ഷിച്ച വനിതകൾ, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർ, കിടപ്പുരോഗികൾ, മാരകരോഗബാധിതർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, സിക്കിൾസെൽ അനീമിയ ബാധിതർ എന്നിവരുള്ള കുടുംബങ്ങൾക്കും വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്കും പി.വി.ടി.ജി, മലപണ്ടാരം, അടിയ, പണിയ തുടങ്ങിയ ഗോത്രവിഭാഗങ്ങൾക്കും രണ്ടിലധികം വിദ്യാർഥികളോ ഉപകുടുംബങ്ങളോ ഉള്ളവർക്കും മുൻഗണനയുണ്ട്. അപേക്ഷകൾ നവംബർ 16-നകം ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നൽകണം. ഫോൺ: നിലമ്പൂർ - 9496070358, എടവണ്ണ - 9496070369, പെരിന്തൽമണ്ണ - 9496070400.

date