Skip to main content

ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

വിമുക്തഭടന്മാരുടെ കുട്ടികൾക്കായുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകളിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയായിരിക്കണം. അർഹരായ വിദ്യാർഥികൾ https://serviceonline.gov.in/kerala മുഖേന നവംബർ 30-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ: 0483 2734932.

date