Skip to main content

പട്ടികജാതി വികസന വകുപ്പില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ്

പട്ടികജാതി വികസന വകുപ്പിന്റെ തൊഴില്‍ പരിശീലന പദ്ധതിയായ 'ട്രെയ്‌സ്' (TRACE) വഴി ഇടുക്കി ജില്ലയില്‍ ക്ലറിക്കല്‍ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നു. ജില്ലാ പട്ടികജാതി വികസന ഓഫീസ്, 8 ബ്ലോക്ക് ഓഫീസുകള്‍, ഗവ. പ്ലീഡര്‍ ഓഫീസ് എന്നിവിടങ്ങളിലാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12,000 രൂപ ഓണറേറിയം ലഭിക്കും.

യോഗ്യത-അംഗീകൃത ബിരുദവും കുറഞ്ഞത് 6 മാസമെങ്കിലും ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ് വിജയവും. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹത.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21 നും 35 നും മധ്യേ. സാധുവായ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാര്‍ഡ് ഉണ്ടായിരിക്കണം. മുന്‍ വര്‍ഷങ്ങളിലെ പരിശീലന പദ്ധതി പ്രകാരം 2 വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കിയവരെ വീണ്ടും പരിഗണിക്കില്ല.

പരമാവധി 2 വര്‍ഷമായിരിക്കും പരിശീലന കാലാവധി. ആദ്യ വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമായിരിക്കും കാലാവധി നീട്ടി നല്‍കുക. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഉള്ളടക്കം ചെയ്ത് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 13.

അപേക്ഷാ ഫോമിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍/ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0486-2296297 എന്ന ഫോണ്‍ നമ്പറിലോ ddoforscidukki@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടാം.

 

date