വികസിത് ഭാരത് യുവ സംവാദ് സംഘടിപ്പിച്ചു
കേന്ദ്ര യുവജനക്ഷേമകാര്യ മന്ത്രാലയവും കോഴിക്കോട് മൈ ഭാരതും സംയുക്തമായി സംഘടിപ്പിച്ച വികസിത് ഭാരത് യുവ സംവാദ് 'നോ യുവർ വോട്ട്' (know your vote) പരിപാടി കോഴിക്കോട് ഗവൺമെന്റ് വെസ്റ്റ് ഹിൽ പോളിടെക്നിക് കോളേജിൽ നടന്നു.
പരിപാടിയിൽ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും 'ലോക താന്ത്രിക്' പ്രതിജ്ഞ എടുത്തു.വോട്ടവകാശം വിനിയോഗിക്കുന്നതിന്റെ ആവശ്യകത, ചരിത്രം, സമകാലീന പ്രാധാന്യം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് ഐക്കൺ അലീഷ അനിൽ വിഷയാവതരണം നടത്തി. പരിപാടിയിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച നൈബർഹുഡ് യൂത്ത് പാർലമെന്റിൽ റിട്ടയേഡ് ഹെഡ്മാസ്റ്ററും പ്രശസ്ത സൈക്കോളജിസ്റ്റും മോട്ടിവേറ്റ് ട്രെയിനറുമായ സി.കെ. വിജയൻ മാസ്റ്റർ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് എടുത്തു. വോട്ടവകാശം, എസ്. ഐ. ആർ. വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി പറയുന്ന സെഷനും ഉണ്ടായി.
നൂറിൽപ്പരം കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ മൈ ഭാരത് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സി. സനൂപ് കോളേജ് പ്രിൻസിപ്പാൾ ഷിഹാബുദ്ദീൻ, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ എം. സി. നിഖിൽ എന്നിവർ സംസാരിച്ചു.
- Log in to post comments