മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും രണ്ടിന്
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും നവംബര്‍ രണ്ടിന്. രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ കെ. സുധീര്‍ ഉദ്ഘാടനവും ഭരണഭാഷാ പ്രതിജ്ഞയും നിര്‍വഹിക്കും. എ.ഡി.എം എ. അബ്ദുള്‍ ലത്തീഫ് അധ്യക്ഷനാകും. അധ്യാപകനും എഴുത്തുകാരനുമായ ഡോ. ടി. ശ്രീവത്സന്‍ മുഖ്യപ്രഭാഷണം നടത്തും. ഈ വര്‍ഷത്തെ ഭരണഭാഷാ പുരസ്കാര ജേതാവ് വി. മണികണ്ഠനെ ചടങ്ങില്‍ ആദരിക്കും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര് പ്രസാദ് സ്വാഗതം പറയുന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു കെ. തോമസ്, സാക്ഷരതാ മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, ഇലക്ഷന് ഡെപ്യൂട്ടി കലക്ടറും മലയാളഭാഷ നോഡല്‍ ഓഫീസറുമായ പി. ഷിബു എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് 'വോയ്സ് ഓഫ് കലക്ടറേറ്റ്' അവതരിപ്പിക്കുന്ന 'കേരളവും മലയാളഭാഷയും' ഗാനോപഹാരവും ഉണ്ടാവും. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.
- Log in to post comments