Skip to main content

വിദ്യാസമുന്നതി: തീയതി നീട്ടി

           സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ ‘വിദ്യാസമുന്നതി’ മെരിറ്റ് സ്കോളർഷിപ്പ്, കോച്ചിങ് അസിസ്റ്റൻസ് പദ്ധതികളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 20 വരെ നീട്ടി. കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതിയാണ് വിദ്യാസമുന്നതി. വെബ്സൈറ്റ്: www.kswcfc.org.

പി.എൻ.എക്‌സ്. 4686/2026

date