Skip to main content
ഭരണഭാഷ വാരാഘോഷം സംഘടിപ്പിച്ചു

ഭരണഭാഷ വാരാഘോഷം സംഘടിപ്പിച്ചു

ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി പാലക്കാട് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ഭരണഭാഷ പ്രതിജ്ഞയും പ്രഭാഷണവും സംഘടിപ്പിച്ചു. ഡെപ്യൂട്ടി ലേബർ ഓഫീസർ എം.പി പ്രഭാത് ജീവനക്കാർക്ക് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് "എന്റെ ഭാഷ ഞാൻ തന്നെയാണ്, ഭരണഭാഷ - മാതൃഭാഷ" എന്ന വിഷയത്തിൽ കേരള പാഠപുസ്തക രചന സമിതി അംഗവും എഴുത്തുകാരനുമായ കെ. മനോഹരൻ മാസ്റ്റർ പ്രഭാഷണം നടത്തി. മാതൃഭാഷാ വാരാചരണത്തിന്റെ ഭാഗമായി നവംബർ 4-ന് ജീവനക്കാർക്കായി കഥ, കവിത, ചിത്രരചന, പ്രഭാഷണം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. ചടങ്ങിൽ സീനിയർ ക്ലാർക്ക് കെ.എസ്.  നാരായണൻകുട്ടി, ജൂനിയർ സൂപ്രണ്ട് എം.സി സ്വപ്നകുമാരി എന്നിവർ സംസാരിച്ചു.

date