Post Category
പ്രവേശനോത്സവം സംഘടിപ്പിച്ചു
പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ പുതിയ അക്കാദമിക് വർഷത്തേക്കുള്ള പ്രവേശനോത്സവം വിപുലമായി സംഘടിപ്പിച്ചു. മൂന്ന് വയസ്സ് പൂർത്തിയായ നാല്പതോളം കുട്ടികളാണ് പഞ്ചായത്തിലെ 27 അങ്കണവാടികളിലുമായി ഇത്തവണ പ്രവേശനം നേടിയത്. അങ്കണവാടി വർക്കർമാർ അതിഥികളെയും രക്ഷിതാക്കളെയും കുട്ടികളെയും സ്വാഗതം ചെയ്തു. തുടർന്ന് കുരുന്നുകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വാർഡ് മെമ്പർമാർ, ഐ.സി.ഡി.എസ്. അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
date
- Log in to post comments