എസ്. സി പ്രൊമോട്ടർ നിയമനം : അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിവിധ ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസുകളിലേക്ക് 2026 - 27 സാമ്പത്തിക വർഷത്തിൽ എസ്.സി പ്രൊമോട്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ പ്ലസ് ടു, തത്തുല്യ യോഗ്യതയുള്ളവരും അതത് പഞ്ചായത്ത്/ നഗരസഭയിൽ സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗക്കാരും ആയിരിക്കണം. പ്രായപരിധി 18-45 വയസ്സ്. മുൻപ് പ്രൊമോട്ടറായി പ്രവർത്തിക്കുകയോ, അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടുകയോ ചെയ്തവർക്ക് അപേക്ഷിക്കാൻ കഴിയില്ല. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 12 നകം നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസിൽ നൽകണം. പ്രൊമോട്ടറായി നിയമനം ലഭിക്കുന്നവർക്ക് സ്ഥിര നിയമനത്തിന് അർഹതയില്ല. പ്രതിമാസ ഓണറേറിയം 11,000 രൂപ. ഒരു വർഷത്തെ പരിശീലനത്തിന് ശേഷം പ്രവർത്തനം തൃപ്തികരമെങ്കിൽ പട്ടികജാതി വികസന ഓഫീസറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കും. പരമാവധി രണ്ട് വർഷക്കാലയളവിലേക്കാണ് പരിശീലനത്തിനായി നിയമിക്കുന്നത്. കൂടുതൽ വിവരങ്ങൾ,അപേക്ഷാഫോമിന്റെ മാതൃക, എന്നിവ ബ്ലോക്ക്/ജില്ലാ/ നഗരസഭ പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. ഫോൺ : 0491 2505005
- Log in to post comments