Skip to main content

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗത്വ ക്യാമ്പുകൾ 21 മുതൽ

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതിയിലേക്ക് പുതിയ അംഗത്വം നൽകുന്നതിനും നിലവിലുള്ള അംഗങ്ങൾക്ക് കുടിശ്ശിക തീർത്ത് അംഗത്വം പുതുക്കുന്നതിനുമുള്ള ക്യാമ്പുകൾ നവംബർ 21ന് ആരംഭിക്കും. നവംബർ 21ന് ഒറ്റപ്പാലം അസിസ്റ്റന്റ് ലേബർ ഓഫീസിലും നവംബർ 28ന് ഷൊർണ്ണൂർ അസിസ്റ്റന്റ് ലേബർ ഓഫീസിലും രാവിലെ 11മുതൽ ഉച്ചയ്ക്ക് 03 വരെയാണ് ക്യാമ്പുകൾ. ഫോൺ:  04923-244070, 8547655336

date