*വനിതാ വിപണനകേന്ദ്രം കെട്ടിടോദ്ഘാടനം ഇന്ന്: മന്ത്രി അഡ്വ ബിന്ദുകൃഷ്ണ നിര്‍വഹിക്കും *
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച വനിതാ വിപണനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 6) ഉച്ചയ്ക്ക് 2.30 ന് വനിതാ-ശിശുവികസന വകുപ്പ് മന്ത്രി അഡ്വ ബിന്ദു കൃഷ്ണ നിര്‍വഹിക്കും. ടേക്ക് എ ബ്രേക്ക് കെട്ടിടം ഉഷാ വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍ അധ്യക്ഷയാവുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കളക്ടര്‍ വി. ചെല്‍സാസിനി, മാനന്തവാടി നഗരസഭാധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍, തവിഞ്ഞാല്‍- വെള്ളമുണ്ട-എടവക-തൊണ്ടര്‍നാട്- തിരുനെല്ലി ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരായ എം.ജി ബിജു, ഖമര്‍ ലൈല, ഗിരിജ സുധാകരന്‍, പ്രമോദ് മാസ്റ്റര്‍, അഞ്ജു ബാലന്‍, മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു സെബാസ്റ്റ്യന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments