Skip to main content

*ഭരണഭാഷാ വാരാചരണ സമാപനവും ‘നവചേതന’ അഞ്ചാം ഘട്ട ഉദ്ഘാടനവും ഇന്ന് (നവംബർ 7)*

ജില്ലാ സാക്ഷരതാ മിഷന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഭരണഭാഷാ വാരാചരണത്തിന്റെ സമാപനം ഇന്ന് (നവംബർ 7)  ഉച്ചയ്ക്ക് രണ്ടിന് നടത്തും. ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ ശാക്തീകരണത്തിനായി നടപ്പിലാക്കുന്ന വിജ്ഞാന-വിദ്യാഭ്യാസ പദ്ധതിയായ 'നവചേതന'യുടെ അഞ്ചാം ഘട്ട ജില്ലാതല ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. പരിപാടിയിൽ ജനപ്രതിനിധികളും  ഉദ്യോഗസ്ഥരും പങ്കെടുക്കും.
 

date