Skip to main content

ആലംകോട് പഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം

ആലംകോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് ആവേശകരമായ തുടക്കം. കേരളോത്സവത്തിന് മുന്നോടിയായി ചങ്ങരംകുളത്ത് നടന്ന വിളംബര ജാഥ നാടന്‍ കലാരൂപങ്ങളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. നവംബര്‍ പതിനഞ്ച് വരെ വിവിധ വേദികളിലായി നടക്കുന്ന കേരളോത്സവത്തില്‍ കലാ, കായിക മത്സരങ്ങളിലായി അഞ്ഞൂറോളം മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.

കുടുംബശ്രീ, ഹരിത കര്‍മസേന, ലയണ്‍സ് ക്ലബ്, ട്രോമ കെയര്‍, എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് തുടങ്ങിയവരുടെ  നേതൃത്വത്തിലാണ് വിളംബര ജാഥ സംഘടിപ്പിച്ചത്. ചങ്ങരംകുളത്ത് നടന്ന ജാഥ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഷ്ഹര്‍ പെരുമുക്ക് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുബൈര്‍ ഉദിനുപറമ്പ്, സ്ഥിരം സമിതി അധ്യക്ഷന്‍ ഫവാസ് മാളിയേക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സജ്‌ന ഫിറോസ്, പഞ്ചായത്ത് സെക്രട്ടറി സുതന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

date