നിര്‍മലം - പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന് പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം
കേരളത്തെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് എത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിര്‍മലം - പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. ക്യാമ്പയിന്റെ ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍. ഗായത്രി നിര്‍വഹിച്ചു. കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുന്നതിന് ഓരോ പൗരനും ഉത്തരവാദിത്തത്തോടെ മുന്നിട്ടിറങ്ങണമെന്ന് അവര്‍ പറഞ്ഞു.
ക്യാമ്പയിന്റെ ഭാഗമായി എടപ്പാള്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പരിസരത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഫ്‌ലാഷ് മോബും അരങ്ങേറി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.പി. വിമല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ആസിയ പറക്കുഴിയില്‍, സന്ദീപ് വിജയന്‍, മുഹമ്മദ് ലൈസ്, ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ ടി. ജമാലുദ്ധീന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സിന്‍സി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
- Log in to post comments