Skip to main content

ജില്ലയിൽ വയോജന കമ്മീഷന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കും 

 

ആലപ്പുഴ ജില്ലയിൽ വയോജനക്ഷേമ കമ്മീഷൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന വയോജനക്ഷേമ കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ കെ. സോമപ്രസാദ് പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന കമ്മീഷൻ്റെ ഹിയറിംഗിന് ശേഷമാണ് ചെയർപേഴ്‌സൺ ഇക്കാര്യം അറിയിച്ചത്. ജില്ലയിൽ നിന്ന് 29 പുതിയ പരാതികൾ ലഭിച്ചു. 

വയോജനങ്ങളുടെ പ്രത്യേക താൽപ്പര്യം പരിഗണിച്ചാണ് ജില്ലകളിൽ സിറ്റിംഗ് നടത്തുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കി. കമ്മീഷൻ അംഗം കെ.എൻ. കെ. നമ്പൂതിരിയും ഹിയറിംഗിൽ പങ്കെടുത്തു.

date