Skip to main content

‘ഉള്ളം':  പരിശീലകർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

 

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും കുടുംബശ്രീ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ജാഗ്രതാ സമിതി ശാക്തീകരണ പദ്ധതിയായ ‘ഉള്ളം- ഉള്ളിൽ നിന്നുള്ള കരുത്ത്’ പദ്ധതിയുടെ ഭാഗമായി പരിശീലകർക്കുള്ള പരിശീലന പരിപാടി  സംഘടിപ്പിച്ചു.  വെള്ളിമാട് കുന്ന് പി. എം. ഒ. സി. ഹാളിൽ നടന്ന പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ 
അസിസ്റ്റന്റ് കളക്ടർ  മാളവിക ജി. നായർ മുഖ്യാതിഥി ആയിരുന്നു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ  ടി. ഹഫ്‌സത്ത് പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനരീതികളും വിശദീകരിച്ചു.

ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഹന്ന യാസ്മിൻ വയലിൽ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ നിഷിത, ശിശു വികസന പദ്ധതി ഓഫീസർ ചിന്മയി ആനന്ദ് എന്നിവർ സംസാരിച്ചു.

സ്ത്രീകളിൽ അന്തർലീനമായ കഴിവുകൾ തിരിച്ചറിഞ്ഞ്  ആത്മവിശ്വാസം വളർത്തി സ്വയംസ്നേഹം, സ്വയംപരിചരണം, മാനസികാരോഗ്യം, വൈകാരിക ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാർഡ് തലം മുതൽ ജില്ലാ തലം വരെ പദ്ധതിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 'ഉള്ളം കൂട്ടായ്മകൾ' രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

date